പ്രിയദര്ശന്റെ തമിഴ് ചിത്രം ആഗസ്ത് 10ന് തുടങ്ങും

0

എയ്ഡ്‌സിനെക്കുറിച്ച് പ്രിയദര്‍ശന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്ത് 10ന് തുടങ്ങും. 20 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായാക്കുന്ന ചിത്രം ഒരു ദിവസം രാവിലെ ഒമ്പത് മണിക്ക് തുടങ്ങി വൈകുന്നേരം അഞ്ച് മണിക്ക് കഥ അവസാനിക്കുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് രക്തം പരിശോധിക്കാന്‍ ലാബിലെത്തുന്ന എട്ടു പേരിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. രക്തപരിശോധനയുടെ ഫലം കിട്ടുന്ന വൈകുന്നേരം അഞ്ച് മണിക്ക് ചിത്രത്തിന്റെ കഥ അവസാനിക്കുകയും ചെയ്യും. പ്രിയദര്‍ശന്‍ തന്നെ കഥയും തിരക്കഥയും തയാറാക്കിയ ചിത്രം മുമ്പ് ആമിര്‍ ഖാനെ വച്ചാണ് പ്ലാന്‍ ചെയ്തത്. പക്ഷേ അത് നടന്നില്ല. തമിഴിലെ യുവ സംവിധായകന്‍ എ.എല്‍.വിജയ് ചിത്രത്തിന്റെ കഥ കേട്ട് താന്‍ നിര്‍മ്മിക്കട്ടെ എന്ന് ചോദിക്കുകയും താന്‍ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രിയന്‍ പറയുന്നു. പുതിയ താരോദയമായ അശോക് സെല്‍വനാണ് നായകന്‍. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, നാസര്‍ എന്നിവരെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ് സ്റ്റേജ് ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ടാകും. 100 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകുന്ന സിനിമയില്‍ പാട്ടുകളുണ്ടാവില്ല. സിനിമ എടുത്ത ശേഷം താന്‍ ഇത് എ.ആര്‍.റഹ്മാനെ കാണിക്കും. അദ്ദേഹം സമ്മതിച്ചാല്‍ റഹ്മാന്‍ തന്നെ പശ്ചാത്തലം സംഗീതവും ചെയ്യും. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കലാസംവിധായകന്‍ സാബുസിറിലും, എഡിറ്റര്‍ ബീന പോളും സഹകരിക്കുന്നുണ്ട്.

Share.

About Author

Comments are closed.