ലഹരികടത്തു സംഘത്തെ അബുദാബി പോലീസ് പിടികൂടി

0

പാക്കിസ്ഥാനിലും യു.എ.ഇ ലും കണ്ണികളുള്ള വന്‍ ലഹരികടത്തു സംഘത്തെ പാക്കിസ്ഥാന്‍ സഹായത്തോടെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം കീഴടക്കി. പാക് പൗരനും 2012 ല്‍ ലഹരികടത്തുമായി ബന്ധപ്പെട്ട കേസില്‍ അകപ്പെട്ട് യുഎഇ ല്‍ നിന്നും നാടു കടത്തപ്പെട്ട ആഖില്‍ ഖാന്റെ നേത്രത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 40 പേരെ യുഎഇ ല്‍ നിന്നും സംഘത്തലവനെയും മറ്റ് പ്രധാന കൂട്ടാളികളെയും പാക്കിസ്ഥാനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് അടിമകളായ 80 പേരും പോലീസ് പിടിയിലായിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി സംഘത്തിന്റെ ഓരോ നീക്കങ്ങളും രഹസ്യന്യേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. 150 കിലോ ഹെറോയിനാണ് പ്രതികളില്‍ നിന്നും അബുദാബി പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. യു.എ.ഇ ക്ക് പുറമെ മറ്റു അയല്‍ രാജ്യങ്ങളും ലക്ഷ്യം വെച്ചാണ് പ്രതികള്‍ ലഹരി മരുന്ന് യു.എ.ഇ ല്‍ എത്തിച്ചിട്ടുള്ളതെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണു സംഘത്തെ വലയിലാക്കാന്‍ സഹായിച്ചതെന്നും വകുപ്പ് മേധാവി അറിയിച്ചു.

Share.

About Author

Comments are closed.