കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്തും സ്വര്‍ണവും പിടിച്ചെടുത്തു. സിബിഐ ഇന്ന്‍ നടത്തിയ റെയ്ഡില്‍ ആണ് ഇത് കണ്ടെത്തിയത്. റെയ്ഡില്‍ 13 ലക്ഷം രൂപയും 80 പവന് സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു. വിവിധ ബാങ്ക് അക്കൌണ്ടില്‍ നിന്നും 30 ലക്ഷത്തോളം രൂപയും കണ്ടെത്തി. കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതിന്‍റെ തെളിവുകളും സിബിഐയ്ക്കു ലഭിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങി എന്നതിനാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ സിബിഐ അറസ്റ്റ്ചെ ചെയ്തത്.