ആദ്യത്തെ നരസിംഹം കമ്മിറ്റി രൂപീകരിച്ചത് ആ സമയത്ത് ദേശസാല്‍കൃത ബാങ്കുകള്‍ നേരിട്ടിരുന്ന ഏതെങ്കിലും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായിരുന്നില്ല. പ്രസ്തുത സമിതി അതുവരെയുള്ള ദേശസാല്‍കൃത ബാങ്കുകളുടെ അന്യാദൃശമായ വളര്‍ച്ചയും വികസനവും അടിവരയിട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് ശേഷം ഇന്ത്യന്‍ ബാങ്കിംഗ് സിസ്റ്റത്തെ ലോക സാന്പത്തിക ക്രമവുമായി ഇണക്കിച്ചേര്‍ക്കാന്‍ നിരവധി കമ്മിറ്റികള്‍ രൂപീകരിക്കുകയുണ്ടായി. നരസിംഹം കമ്മിറ്റി 1 മുതല്‍ പി.ജെ. നായക് വരെയുള്ള എല്ലാ കമ്മിറ്റികളും ലോക ബാങ്കിന്‍റെയും ലോക സാന്പത്തിക മൂലധന ശക്തികളുടെയും ജിഹ്വകള്‍ മാത്രമായിരുന്നു. ഈ കമ്മിറ്റികളുടെ മുഖ്യ അജണ്ട പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുകയും സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കുകയുമാണെന്ന് ബെഫിയെ പോലെയുള്ള ട്രേഡ് യൂണിയനുകള്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ച നയങ്ങള്‍ നാം പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു. 2004 ല്‍ സ്വകാര്യ ബാങ്കുകളില്‍ വിദേശ പങ്കാളിത്തം 74 ശതമാനം വരെ അനുവദിച്ചു. അടുത്തയിടെ, പുറപ്പെടുവിച്ച റിസര്‍വ്വ് ബാങ്കിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഏത് വിദേശ ബാങ്കിനും 74 ശതമാനം വരെ നിക്ഷേപിച്ച് അവരുടെ നിയന്ത്രണം ഏറ്റെടുക്കാം. പുതിയൊരു ബാങ്ക് രൂപീകരിക്കുന്നതിനും ബിസിനസ്സ് സ്വരൂപിക്കുന്നതിനും ക്ഷിപ്രസാധ്യമല്ലാത്തതിനാല്‍ ഒരു ഇന്ത്യന്‍ ബാങ്കിന്‍റെ ഹിതേച്ഛയും വ്യാപനവും ഉപയോഗപ്പെടുത്തുന്നതിനാലാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യം.
ബാങ്കിംഗ് പരിഷ്കാരങ്ങളുടെ വക്താക്കള്‍ വാദിക്കുന്നത് വിദേശ സാന്പത്തിക മൂലധന ശക്തികള്‍ക്ക് മുന്നില്‍ നമ്മുടെ ബാങ്കിംഗ് മേഖല തുറന്ന് കൊടുക്കുന്നത് മത്സരത്തിന് കളമൊരുക്കുകയും മെച്ചപ്പെട്ട കസ്റ്റമര്‍ സര്‍വ്വീസ് ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ്. എന്നാല്‍ സംഭവിച്ചത് അനാരോഗ്യകരമായ മത് സരവും വളരെ ചുരുങ്ങിയ വരേണ്യരായ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനവുമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢമായ പ്രോത്സാഹനത്തോടെ ന്യൂജനറേഷന്‍ സ്വകാര്യ ബാങ്കുകള്‍ ഉയര്‍ത്തിയ കടുത്ത മത്സരം ഉണ്ടായിട്ടുപോലും പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ മൊത്തം ബാങ്കിംഗ് ബിസിനസ്സിന്‍റെ 77 ശതമാനവും നിയന്ത്രിക്കുന്നു. 2008 ലെ ലോക സാന്പത്തിക മാന്ദ്യത്തില്‍ അവരുടെ ഓമന ബാങ്കുകളായ സെഞ്ചൂറിയന്‍ ബാങ്ക്, ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, ടൈംസ് ബാങ്ക് എന്നിവ ചീട്ടുകോട്ടകളെ പോലെ തകര്‍ന്നപ്പോള്‍ ഈ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ആ മാന്ദ്യത്തെ അതിജീവിക്കുക തന്നെ ചെയ്തു. ഈ മാന്ദ്യത്തെ പ്രതിരോധിച്ച ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്പോലെയുള്ള ബാങ്കുകളാകട്ടെ പൊതുമേഖലാ ബാങ്കുകളായിരുന്ന ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി., യു.ടി.ഐ. തുടങ്ങിയവയുടെ പാരന്പര്യ തുടര്‍ച്ചയും അവയുടെ റിവേഴ്സ് മേര്‍ജറിലൂടെ ഉണ്ടായവയുമാണെന്ന് ഓര്‍ക്കണം. ന്യൂ ജനറേഷന്‍ സ്വ കാര്യ ബാങ്കുകള്‍ സ്വീകരിച്ചുവന്നിരുന്ന അധാര്‍മികമായ പ്രവര്‍ത്തന രീതികള്‍ പകര്‍ത്തിയ ചില പൊതുമേഖലാ ബാങ്കുകളും ഉണ്ടെന്ന് കോബ്ര പോസ്റ്റ് വെളിവാക്കിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ ഓഹരി 49 ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെ ഷെയറുടമകളുടെ നിക്ഷേപത്തിന് ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ബാങ്ക് മാനേജ്മെന്‍റുകള്‍ക്ക് കടുത്ത ബാധ്യതയായി തീര്‍ന്നു. അവര്‍ അതുകൊണ്ട് അല്‍പം മാത്രം ലാഭമുണ്ടാക്കുന്ന ചെറിയ ബിസിനസ് ഇടപാടുകള്‍ ഒഴിവാക്കുകയും ഉയര്‍ന്ന മൂല്യമുള്ള ബിസിനസ്സിനു വേണ്ടി പരക്കം പായുകയും ചെയ്തു. ഇതിന്‍റെ ഫലമായി ചെറു കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കി വന്നിരുന്ന വായ്പകളുടെ എണ്ണത്തിലും വണ്ണത്തിലും കനത്ത ഇടിവുണ്ടായി.പോലെയുള്ള ബാങ്കുകളാകട്ടെ പൊതുമേഖലാ ബാങ്കുകളായിരുന്ന ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി., യു.ടി.ഐ. തുടങ്ങിയവയുടെ പാരന്പര്യ തുടര്‍ച്ചയും അവയുടെ റിവേഴ്സ് മേര്‍ജറിലൂടെ ഉണ്ടായവയുമാണെന്ന് ഓര്‍ക്കണം. ന്യൂ ജനറേഷന്‍ സ്വ കാര്യ ബാങ്കുകള്‍ സ്വീകരിച്ചുവന്നിരുന്ന അധാര്‍മികമായ പ്രവര്‍ത്തന രീതികള്‍ പകര്‍ത്തിയ ചില പൊതുമേഖലാ ബാങ്കുകളും ഉണ്ടെന്ന് കോബ്ര പോസ്റ്റ് വെളിവാക്കിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ ഓഹരി 49 ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെ ഷെയറുടമകളുടെ നിക്ഷേപത്തിന് ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ബാങ്ക് മാനേജ്മെന്‍റുകള്‍ക്ക് കടുത്ത ബാധ്യതയായി തീര്‍ന്നു. അവര്‍ അതുകൊണ്ട് അല്‍പം മാത്രം ലാഭമുണ്ടാക്കുന്ന ചെറിയ ബിസിനസ് ഇടപാടുകള്‍ ഒഴിവാക്കുകയും ഉയര്‍ന്ന മൂല്യമുള്ള ബിസിനസ്സിനു വേണ്ടി പരക്കം പായുകയും ചെയ്തു. ഇതിന്‍റെ ഫലമായി ചെറു കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കി വന്നിരുന്ന വായ്പകളുടെ എണ്ണത്തിലും വണ്ണത്തിലും കനത്ത ഇടിവുണ്ടായി.