കടല്‍ക്കൊല കേസിലെ പ്രതികളായ മറീനുകളെ വിട്ടുകിട്ടണമെന്ന് ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍. ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള രാജ്യാന്തര ട്രൈബ്യൂണലിനു മുന്‍പാകെയാണ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. തര്‍ക്കം പരിഹരിക്കും വരെ മറീനുകളെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണം. ട്രൈബ്യൂണല്‍ തീരുമാനമെടുക്കും വരെ മറീനുകള്‍ക്കെതിരായ ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു
മറീനുകളെ വിട്ടുകിട്ടണമെന്ന് ഇറ്റലി
0
Share.