സിബിഐ. കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ പേരില്ല. കേസില്‍ ആറ് പ്രതികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് പുറമേ നുണപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയനായ ടി.ഒ സൂരജും കേസില്‍ പ്രതിയല്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.സലീം രാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സലാം, റവന്യൂ ഉദ്യോഗസ്ഥരായ മൊറാദ്, കെ. സാബു, കൃഷ്ണകുമാരി, ഗീവര്‍ഗ്ഗീസ് എന്നിവരുടെ പേരുകളാണ് കളമശ്ശേരി ഭൂമിതട്ടിപ്പു കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസില്‍ സലിം രാജിന് നേരിട്ട് ബന്ധമില്ലെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളായ റവന്യൂ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന്റെ അടിസഥാനത്തില്‍ തണ്ടപ്പേരില്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് സിബിഐ കണ്ടെത്തല്‍.സലിം രാജിനും ഭാര്യയ്ക്കും കേസില്‍ ബന്ധമുണ്ടെന്ന രീതിയിലായിരുന്നു എ.കെ നാസര്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. സലിംരാജിന് ഭൂമിതട്ടിപ്പുമായുള്ള ബന്ധം നേരിട്ട് കണ്ടിട്ടുള്ളയാളാണ് താനെന്നും നിലവിലെ കുറ്റപത്രത്തില്‍ അത്ഭുതം തോന്നുന്നുവെന്നും പരാതിക്കാരന്‍ പ്രതികരിച്ചു..
കളമശ്ശേരി ഭൂമി തട്ടിപ്പില് സലിം രാജ് പ്രതിയല്ല; സിബിഐ കുറ്റപത്രം സമര്പ്പിച്ചു
0
Share.