മാധ്യമ പ്രവര്ത്തകനെ എസ്ഐ സിപ്പൂരി കാണിച്ചു

0

വാഹന പരിശോധന റെക്കോര്‍ഡ് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ അപമാനിച്ച എസ്‌ഐയ്ക്ക് പണികിട്ടി. വാഹനപരിശോധന റെക്കോര്‍ഡ് ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകന് നേരെ എസ്‌ഐ ആശ്ലീല പ്രകടനം നടത്തിയെന്നാണ് പരാതി. പുനലൂരിലെ പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. വാഹനപരിശോധന ചിത്രീകരിക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകനു നേരെ പാന്റ്‌സിന്റെ സിപ്പഴിച്ച് കാണിച്ച് ക്ഷോഭം പ്രകടിപ്പിച്ചുവെന്നാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. പുനലൂര്‍ ഗ്രേഡ് എസ്‌ഐ ബാബുവിനെതിരായാണ് പരാതി. എസ്‌ഐയുടെ വാഹന പരിശോധന ചിത്രീകരിക്കുകയായിരുന്നു പുനലൂരെ പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകന്‍. ഈസമയം എതിര്‍പ്പുമായി എസ്‌ഐ ബാബു രംഗത്തെത്തി. വാഹനപരിശോധന ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്‌ഐ മാദ്ധ്യമപ്രവര്‍ത്തകനു നേരെ വാക്കേറ്റവും തെറിയഭിഷേകവും ആരംഭിച്ചുവെന്നാണ് പരാതി.ആര്‍ടിഒ വന്ന് പരിശോധന നടത്തുമ്പോഴും നീയൊക്കെ എടുക്കുമോടാ എന്ന് ചോദിച്ചായിരുന്നു പരാക്രമം. ആര്‍ടിഒ ആണെങ്കിലും ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ കോപ്പെടുക്കുമെന്ന് എസ്‌ഐയുടെ മറുപടി. പിന്നീട് എസ്‌ഐ ബാബു അപ്പുറത്തേക്ക് മാറിനിന്നാണ് പാന്റ്‌സിന്റെ സിപ്പഴിച്ച് മാദ്ധ്യമപ്രവര്‍ത്തകനു നേരെ അശ്ലീല അംഗം കാണിച്ചത്. തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും ലഭിക്കാത്ത ആറ് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. അന്നുരാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. മുസ്ലിമാണെന്നും വ്രതം എടുത്തിട്ടുണ്ടെന്നു പറഞ്ഞപ്പോഴും തെറിയഭിഷേകമായിരുന്നു ഫലം. ഒരു ക്യാമറയും മൈക്കും ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണെങ്കില്‍ കാക്കിയും പേനയും ഉണ്ടെങ്കില്‍ നിന്നെയൊക്കെ കുടുംബമടക്കം നശിപ്പിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Share.

About Author

Comments are closed.