സ്വര്ണവിലയിടിവ് തുടരുന്നു ; പവന് 19,080 രൂപയായി

0

സ്വര്ണവിലയില് ഇടിവ് തുടരുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയായി. സംസ്ഥാനത്ത് രണ്ടു വര്ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,385 രൂപയായി. ആഗോള വിപണിയില് നേരിടുന്ന തിരിച്ചടിയാണ് ആഭ്യന്തര വിപണിയിലും അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയില് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സ്വര്ണവിലയില് ഇടിവ് തുടരുകയാണ്. വരും നാളുകളിലും ഈ ഇടിവ് തുടരുമെന്നാണ് സൂചന.

Share.

About Author

Comments are closed.