ജാംഷഡ്പൂരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്ന്ന് കര്ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു.തിങ്കളാഴ്ചയാണ് സമുദായത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. നഗരത്തിലെ ഗാന്ധി മൈതാന്‍ ഏരിയയില്‍ പെണ്‍കുട്ടിയെ അന്യസമുദായത്തില്‍പെട്ട യുവാക്കള്‍ അപമാനിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. പെണ്‍കുട്ടിയെ അപമാനിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ കത്തിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട 100 പേരെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന 150 ആളുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച തന്നെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതായി ജില്ലാ പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ എസ്.എന്‍ പ്രധാന്‍ അറിയിച്ചു.
പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിലുണ്ടായ സംഘര്ഷത്തെ തുടര്ന്ന് കര്ഫ്യൂ പ്രഖ്യാപിച്ചു
0
Share.