സ്കൂള് വാനില് നിന്നു തെറിച്ചുവീണു മൂന്നാംക്ലാസ് വിദ്യാര്ഥി മരിച്ചു ..

0

സ്‌കൂള്‍ വാനില്‍ നിന്നും തെറിച്ചുവീണു മൂന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കല്ലുവാതുക്കല്‍ ചരുവിളവീട്ടില്‍ പ്രകാശ്കുമാരി ദമ്പതികളുടെ ഏക മകന്‍ കെവിന്‍ പ്രകാശാ(ഒന്‍പത്)ണു മരിച്ചത്. ചിറക്കര ഇടവട്ടം രാഘവാനന്ദ സെന്‍ട്രല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കെവിന്‍.ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന ടെമ്പോവാനില്‍ വീട്ടിലേക്കു പോകവെ കല്ലുവാതുക്കല്‍ ചിറക്കര റോഡിലായിരുന്നു അപകടം. വളവിലെ ഗട്ടറില്‍ വീഴാതെ വാഹനം ഒഴിക്കവേ നിയന്ത്രണംവിട്ടു സമീപത്തെ ഇലക്ര്ടിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.വാഹനത്തിന്റെ ഡോര്‍ തുറന്നു കെവിന്‍ പുറത്തേക്കു തെറിച്ചു വീണു. വാനിന് പിറകില്‍ വരുകയായിരുന്ന ഓട്ടോയുടെ ്രൈഡവറും പ്രദേശവാസികളും ചേര്‍ന്നു കുട്ടിയെ ചാത്തന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിവരമറിഞ്ഞു ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുമ്പില്‍ തടിച്ചുകൂടി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാരിപ്പളളി പോലീസ് കേസെടുത്തു.

Share.

About Author

Comments are closed.