തൊഴിലാളിയുടെ അവകാശങ്ങള്‍ക്കും തൊഴിലിന്‍റെ മഹത്വത്തിനും വേണ്ടിവരുന്ന ജനകീയ സമരങ്ങളില്‍ നക്ഷത്ര തിളക്കം നേടാനായത് ചിക്കാഗോ സമരത്തിനാണ്. അതിലൂടെ മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുന്പോള്‍ തൊഴിലാളിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. 2015 ലേക്കായി അവതരിപ്പിക്കപ്പെട്ട കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളും മറ്റു തീരുമാനങ്ങളും ഇത് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളികള്‍ക്കായി ജനകീയ കൂട്ടായ്മ ശക്തമാക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍റെ തൊഴില്‍ സന്നദ്ധ സംഘടനയായ കേരള ലേബര്‍ മൂവ്മെന്‍റ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയാണ്.
മെയ്ദിനം തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ എം.പി.മാര്‍ക്കും നിവേദനം നല്‍കല്‍, പ്രതിഷേധ റാലികള്‍, ട്രേഡ് യൂണിയന്‍ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.