ഹോംവര്‍ക്ക് ചെയ്തുകൊണ്ട് വരാത്തതിന് കണക്ക് അധ്യാപകന്‍ ക്രൂരമായി ശിക്ഷിച്ച ഒന്‍പത് വയസുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ കരീംനഗറിലാണ് സംഭവം. അശ്വിത എന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ജൂലൈ 16ന് കണക്കിന്റെ ഹോംവര്‍ക്ക് മുഴുമിപ്പിക്കാതെയാണ് അശ്വിത സ്‌കൂളിലെത്തിയത്. ഇതില്‍ കുപിതനായ അധ്യാപകന്‍ കുട്ടിയെ മണിക്കൂറുകളോളം മുട്ടുകുത്തി നിര്‍ത്തിയിരുന്നു. വളരെ സമയം പിന്നിട്ടപ്പോള്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് രക്തചംക്രമണം തടസപ്പെട്ട കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.
അധ്യാപകന്റെ ക്രൂര ശിക്ഷ: ആന്ധ്രയില് ഒന്പത് വയസുകാരി മരിച്ചു
0
Share.