മരുന്നുകടയില്‍ അമ്മയോടൊപ്പം എത്തിയ ഒന്നരവയസുകാരിയുടെ സ്വര്‍ണവള കവര്‍ന്നു. കടയില്‍ സ്ഥാപിച്ചിരുന്ന സി. സി.ടി.വി. കാമറ ദൃശ്യത്തില്‍ രംഗം പതിഞ്ഞതോടെയാണ് മോഷണം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ അമ്മ ചേനപ്പാടി സ്വദേശിനിയായ ഷംനയുടെ പരാതിയില്‍ പോലീസ് . അന്വേഷണം ആരംഭിച്ചു. കടയിലെത്തിയ മറ്റൊരു സ്ത്രീയാണു വള കവര്‍ന്നത്.കടയില്‍ നിന്നും മരുന്നു വാങ്ങി മടങ്ങിപോയ ഷംന കുട്ടിയുടെ വള തെരഞ്ഞു മരുന്നു കടയില്‍ എത്തിയപ്പോഴാണു കടയുടമ കാമറ ദൃശ്യം പരിശോധിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനുള്ളിലെ സമീപത്തുള്ള തിരക്കേറിയ മെഡിക്കല്‍ സ്‌റ്റോറില്‍ കഴിഞ്ഞ ദിവസം െവെകിട്ട് ഏഴുമണിയോടെയാണു സംഭവം. ഷംന തന്റെ െകെകുഞ്ഞുമായി കടയില്‍ എത്തിയ സമയം മറ്റൊരു സ്ത്രീയും മരുന്നു വാങ്ങാന്‍ കടയില്‍ എത്തി.ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍ രണ്ടാമത്തെ ശ്രമത്തില്‍ നിന്നുമാണ് വള ഊരിയെടുക്കുന്നതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. മരുന്ന് വാങ്ങി ഷംന മടങ്ങിയപ്പോള്‍ മോഷണം നടത്തിയ സ്ത്രീ തന്റെ െകെയിലുള്ള കുറിപ്പ് കാണിച്ച് മരുന്ന് ആവശ്യപ്പെട്ടെങ്കിലും മരുന്നു ലഭിക്കാതെ മടങ്ങുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.