ഡബിള് ബാരല് ഇന്റര്നെറ്റിലൂടെയും റിലീസ് ചെയ്യും

0

പൃഥ്വിരാജും ഇന്ദ്രജിത്തും നായകരാകുന്ന ലിേൃജാ ജോസ് പല്ലിശേരിയുടെ “ഡബിള്‍ ബാരല്‍’ ഇന്റര്‍നെറ്റിലും റിലീസ് ചെയ്യുമെന്ന് സഹനിര്‍മാതാവ് ഷാജി നടേശന്‍. ഇന്ത്യയിലും യുഎഇയിലും തിയറ്ററുകളില്‍ തന്നെയാകും റിലീസ്. മറ്റു വിദേശരാജ്യങ്ങളിലാണ് ഇന്റര്‍നെറ്റ് റിലീസ് പരിഗണിക്കുന്നത്. ഇതോടെ ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ഡബിള്‍ ബാരല്‍.പൈറസി തടയാന്‍ വേണ്ടിയാണിതെന്ന് ഷാജി നടേശന്‍ പറഞ്ഞു. തിയറ്റര്‍ ഉടമകളുടെ അനുമതിയോടെയാകും ഇന്റര്‍നെറ്റ് റിലീസ്. ചിത്രം ഓണത്തിന് റിലീസാകും. ഗോവയുടെ പശ്ചാത്തലത്തില്‍ കോമിക് ത്രില്ലാറായാണ് ഡബിള്‍ ബാരല്‍ ഒരുക്കിയിരിക്കുന്നത്. ആര്യയും ആസിഫലിയും സ്വാതി റെഡ്ഡിയുമാണ് മറ്റു പ്രധാന താരങ്ങള്‍.

Share.

About Author

Comments are closed.