സമുദ്രാതിര്ത്തി ലംഘനം ഏഴ് ഇന്ത്യന് മത്സ്യത്തൊഴിലാളികള് പിടിയിൽ

0

ബഹ്റൈനില്‍നിന്നും മത്സ്യ ബന്ധനത്തിനു പോയ മലയാളി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഖത്തറില്‍ അറസ്റ്റിലായി. സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരിലാണ് ഇവരെ പിടികൂടിയത്. ആഗസ്ത് മൂന്നിന് കോടതിയില്‍ ഹാജരാക്കും.തിരുവനന്തപുരം ജില്ലയിലെ മരിയനാട് കോളനിയിലെ വര്‍ഗീസിന്റെ മകന്‍ സുരേഷ്(34), കന്യാകുമാരി ജില്ലയിലെ എനയാം പുത്തന്‍ തുറൈ സ്വദേശികളായ രാവിസ്റ്റണ്‍(38), പ്രവീണ്‍(34), സുജിന്‍(33), മുല്ലുത്തുറൈ സ്വദേശികളായ മണവാളന്‍(31), അനീഷ് കുട്ടന്‍(28), ആരോഗ്യപുരം സ്വദേശി വിനീത്(25) എന്നിവരാണ് രണ്ടാഴ്ചയിലേറെയായി ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ കഴിയുന്നത്.ജൂലായ് മൂന്നിന് രണ്ടു ബോട്ടുകളിലായി ബഹ്റൈനില്‍നിന്നും മത്സ്യ ബന്ധനത്തിനു പോയതായിരുന്നു ഇവര്‍. അഞ്ചിന് ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യ ബന്ധനത്തിനിടെ ഇവരെ ഖത്തര്‍ തീര സേന ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് വിവരം ഖത്തറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ മോചനത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ച് ഖത്തറിലെയും ബഹ്റൈനിലെയും ഇന്ത്യന്‍ എംബസികള്‍ക്കും വിദേശ മന്ത്രി സുഷമ സ്വരാജിനും ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനും ട്രസ്റ്റ് നിവേദനം നല്‍കി

Share.

About Author

Comments are closed.