നാട്ടുകാര് നായയെ തല്ലിക്കൊന്നു

0

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം പെരുകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. തൃപ്പൂണിത്തുറയിലാണ് തെരുവ് നായ 13പേരെ കടിച്ചത്. രാവിലെ ആറ് മണിമുതല്‍ ഒന്‍പത് മണിവരെയുള്ള സമയത്താണ് നായയുടെ കടിയേറ്റ് ആളുകള്‍ ആശുപത്രിയിലായാത്. സഹികെട്ട നാട്ടുകാര്‍ സംഘം ചേര്‍ന്ന് തെരുവ് നായയെ കൊല്ലുകയായിരുന്നു. കരിങ്ങാച്ചിറ, ഹില്‍പാലസ് മ്യൂസിയം, കവല എന്നീ ഭാഗങ്ങളിലാണ് നായ ആളുകളെ കടിച്ചത്. കരിങ്ങാച്ചിറ പള്ളിയിലേയ്ക്ക് പോയ ചിന്നമ്മ (73) എന്ന സ്ത്രീയ്ക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്ക എത്തുമ്പോഴാണ നായയുടെ ആക്രമണം വ്യപാകമാണെന്ന് അറിയുന്നത്. എആര്‍ ക്യമ്പിലെ സീനിയര്‍ സൂപ്രണ്ട് തിരുവനന്തപുരം സ്വദേശി തങ്കം ഫിലിപ്പിന്റെ കാല്‍ നായ കടിച്ച് കീറി. ഏഴാംക്ളാസ് വിദ്യാര്‍ഥിയായ ഹില്‍പാലസ് പറയന്തരം വീട്ടില്‍ ഐവിന്‍ ജോസഫ് (12), പിറവം കക്കാട് ചെറുകരയില്‍ സികെ മോഹനന്‍ (52), കണ്ടനാട് തുരുത്തിപ്പള്ളിയില്‍ വീട്ടില്‍ ടിഎസ് അശ്വതി (26), കരിങ്ങാച്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ടിഎം വെങ്കടേഷ് (26) കരിങ്ങാച്ചിറ സ്വദേശി പിജെ ജയിംസ് (58), തൃപ്പൂണിത്തുറ സ്വദേശി അമ്മിണി (53), പളനി സ്വാമി (35) തൃപ്പൂണിത്തുറ സ്വദേശി ജോസഫ് റോയ് (56) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം വൈകിട്ടോടെ എല്ലാവരേയും വീട്ടിലേയ്ക്ക് വിട്ടയച്ചു.

Share.

About Author

Comments are closed.