കേരളത്തില് ആദ്യമായി അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി എയര്‍ ആംബുല്ന്‍സ് സംവിധാനം ഉപയോഗപ്പെടുത്തുന്നുപക്ഷഘാതത്തെതുടര്‍ന്ന്‍ ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയായ രോഗിയ്ക്ക് രാവിലെ മസ്തിഷ മരണം സംഭവിച്ചതിനെത്തുടര്‍ന്ന്‍ സ്വദേശി നീലകണ്ഠശര്‍മയുടെ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ഇയാളുടെ ഹൃദയം ചാലക്കുടിയിലെ ഓട്ടോഡ്രൈവറായ യുവാവിന് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ കൊച്ചിയിലെ ലിസിഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കൊച്ചിയില്‍ നിന്ന് നാവികസേനയുടെ ഡോണിയര്‍ വിമാനത്തില്‍ വിദഗ്ധ ഡോക്ടമാരുടെ സംഘം തിരുവനന്തപുരത്തെത്തി. ശ്രീചിത്രാ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്കു കൊണ്ടു പോകും.
അവയവമാറ്റ ശസ്ത്രക്രിയ: കേരളത്തില് ആദ്യമായി എയര് ആംബുലന്സ് ഉപയോഗിക്കുന്നു
0
Share.