വ്യാജ വീഡിയോ ആശ ശരത് പരാതി നല്കി

0

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോയും വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങളായി വാട്ട്‌സ്അപ്പ്, ഫേസ്ബുക്ക് എന്നിവയില്‍ വ്യാജ നഗ്‌നചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കുകളിലൂടെയും പ്രചരിക്കുന്ന വ്യാജനഗ്ന വീഡിയോക്കെതിരെ സിനിമാ താരം ആശാ ശരത് രംഗത്ത്. ഇതിനെതിരെ ആശ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കുറച്ചു ദിവസങ്ങളായി ആശശരത്തിന്റെതെന്ന് പറഞ്ഞ് ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത്തരം വ്യാജ വീഡിയോ പ്രചരണം തന്നെ അസ്വസ്ഥമാക്കിയെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ആശ പറയുന്നു. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുതെന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. ഇതിനുമുന്‍പും ഇത്തരത്തില്‍ ചലച്ചിത്ര താരങ്ങളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഇതില്‍ ഇരയായിരിക്കുന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ആശയാണ്. വ്യാജ വീഡിയോകള്‍ സൃഷ്ടിക്കുന്നവര്‍ രക്ഷപ്പെടുന്ന പതിവാണ് കണ്ടുവരുന്നത്. മറിച്ച് ആ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരാണ് പിടിക്കപ്പെടുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിനാണ് പരാതി നല്‍കിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. സമൂഹ മധ്യത്തില്‍ ആരെയും അപകീര്‍ത്തിപ്പെടുത്തും വിധം പടര്‍ന്നുപിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാതിരിക്കുന്നത് ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് പോലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.

 

 

Share.

About Author

Comments are closed.