എയര്ടെല് 4 ജി അടുത്തമാസം കേരളത്തിലെത്തും

0

4 ജി സേവനവുമായി എയര്‍ടെല്‍ കേരളത്തില്‍ എത്തുന്നു. അടുത്തമാസം മുതല്‍ കേരളത്തില്‍ 4 ജി സേവനങ്ങള്‍ നല്‍കാനാണ് എയര്‍ടെല്ലിന്റെ തീരുമാനം. കൊച്ചിക്കാര്‍ക്കാണ് ആദ്യം ഈ സേവനം ലഭ്യമാകുക. നിലവിലുള്ള 3 ജി ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും. 3 ജി ഉപയോഗിക്കുന്നവര്‍ക്ക് 4 ജിയിലേക്ക് മാറാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്. നിലവിലുള്ള പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് നിരക്കുകളില്‍ തന്നെയാണ് 4 ജി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ 41 നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി സേവനം നല്‍കുന്നുണ്ട്. കേരളത്തില്‍ രണ്ടോ മൂന്നോ നഗരങ്ങളില്‍ വൈകാതെ 4 ജി സംവിധാനം എത്തിക്കും. 4000 രൂപ മുതല്‍ വിലയുള്ള 4ജി സ്മാര്‍ട്‌ഫോണുകള്‍ നല്‍കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. എയര്‍ടെല്‍ ബ്രാന്‍ഡ് നാമത്തില്‍ തന്നെ ഫോണ്‍ ലഭ്യമാക്കാനാണ് എയര്‍ടെല്ലിന്റെ ശ്രമം. 4000 മുതല്‍ 12,000 രൂപ വരെയുള്ള ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണു ശ്രമം.
 

Share.

About Author

Comments are closed.