ഫോര്‍ട്ട് കൊച്ചി ഷൈന്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം മുടങ്ങി കിടന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. നിരവധി ഭാഗ്യചിത്രങ്ങളുടെ ലൊക്കേഷനായ ഫോര്‍ട്ട് കൊച്ചിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ ഒരു ഗോഡൗണിലാണ് വിശ്വാസമല്ലേ എല്ലാം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഈ ഗോഡൗണ്‍ പണ്ടുകാലത്ത് ബ്രിട്ടീശുകാരുടെ യുദ്ധസാ്മഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ ആയിരുന്നു. കടലിനോടു ചേര്‍ന്നു കിടക്കുന്ന ഗോഡൗണിന് സ്വന്തമായി ഒരു ഷിപ്പിംഗ് ഹാര്‍ബറുമുണ്ട്.
ഈ സ്ഥലത്താണ് സംവിധായകന്‍ അരുണ്‍ കല്ലുംമൂട് അതിമനോഹരമായ സെറ്റ് ഇട്ടിരിക്കുന്നത്. അതിശയിപ്പിക്കുന്ന തരത്തില്‍ ആണ് ഈ ചിത്രത്തിന്‍റെ വളരെ പ്രസക്ത ഭാഗങ്ങള്‍ ചിത്രീകരിക്കുവാന്‍ വേണ്ടി ഒരു പഴമയുടെ അന്തരീക്ഷം ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ജയരാജിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ച വിശ്വാസമല്ലേ എല്ലാം എന്ന ചിത്രം ഒരുക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന എടുത്തുചാട്ടത്തില്‍ നര്‍മ്മ മുഹൂര്‍ത്തത്തില്‍ കഥ പറയുകയാണ് സംവിധായകന്‍. നിരവധി താരനിരയുള്ള ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബെന്നി ആന്‍റണി ബാബു വര്‍ക്കി എന്നിവരാണ്.