ഷാര്‍ജ കൊച്ചി സര്‍വീസിന് എയര്‍ ഇന്ത്യ കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ വിമാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ എയര്‍ബസ് 320 വിമാനം ഉപയോഗിച്ചുള്ള സര്‍വീസ് തുടങ്ങിയത്. 180 പേര്‍ക്ക് യാത്ര ചെയ്യാനാകുന്നതാണ് പുതിയ വിമാനം. രാവിലെ 9.45ന് കൊച്ചിയില്‍ നിന്ന് യാത്രതിരിക്കുന്ന വിമാനം ഉച്ചയ്ക്ക് 12.25ന് ഷാര്‍ജയിലെത്തും. ഉച്ചയ്ക്ക് ഒന്നേകാലിന് ഷാര്‍ജയില്‍ നിന്ന് മടങ്ങുന്ന വിമാനം വൈകിട്ട് ആറേമുക്കാലിന് കൊച്ചിയിലെത്തും.
എയര്ബസ് 320 വിമാനവുമായി എയര് ഇന്ത്യ
0
Share.