പാലക്കാട്ടെ അതിര്‍ത്തി ചെക്പോസ്റ്റില് വീണ്ടും കോഴപ്പണം പിടികൂടി. വേലന്താവളം എക്സൈസ് ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന്19050 രൂപ പിടികൂടി. ഡ്രൈവര്‍മാര്‍ കൈക്കൂലിയായി നല്‍കിയ കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണമാണ് കണ്ടെത്തിയത്. പരിശോധന നടത്താതെ പണം ഇടാക്കി വാഹനങ്ങള്‍ കടത്തിവിടുന്നതിനിടെയാണ് വിജിലന്‍സ് സംഘം ചെക്പോസ്റ്റിലെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇതേ ചെക്പോസ്റ്റില്‍ വിജിലന്‍സിന്‍റെ അഞ്ചാമത്തെ പരിശോധനയാണിത്.
അതിര്ത്തി ചെക്പോസ്റ്റില് വീണ്ടും കോഴപ്പണം പിടികൂടി
0
Share.