കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ സിപിഎം സമര രംഗത്തേയ്‍ക്ക്. പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബഹുജനസമരങ്ങള്‍ സംഘടിപ്പിക്കാനാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. കൊച്ചിയിലെ തകര്‍ന്ന റോഡുകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മഴ ശക്തമായതോടെയാണ് കൊച്ചിയിലെ റോഡുകള്‍ കൂടുതല്‍ തകര്‍ന്നത്. മഴയെത്തും മുമ്പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാമെന്ന് മന്ത്രിമാരും ജില്ലാ ഭരണാധികാരികളും കെഎംആര്‍എല്ലും ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാഴ്വാക്കായെന്നാണ് സിപിഎം പറയുന്നത്. ഇച്ഛാശക്തിയോടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ കരാറുകാരുടെമുന്നില്‍ മുട്ടു മടക്കുകയാണ്.കൈക്കൂലി കിട്ടിയാല്‍ എന്തുമാകാം എന്ന അഹങ്കാരത്തോടെയുള്ള ഉദ്യേഗസ്ഥ നിലപാടാണ് കൊച്ചി നഗരത്തിലും പരിസര ങ്ങളിലും ഗതാഗതക്കുരുക്കും റോഡപകടങ്ങളും വര്‍ധിക്കാനിടയാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.എറണാകുളം ജില്ലക്കാരനായ പൊതുമരാമത്ത് മന്ത്രിയും ജനങ്ങളുടെ ദുരവസ്ഥ കാണാത്തത് പ്രതിഷേധാര്‍ഹമാണ്. ഇതേത്തുടര്‍ന്നാണ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.റോഡിലെ കുഴികളും ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വരും ദിവസങ്ങളില്‍ കൊച്ചിയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകും
റോഡുകളുടെ ശോചനീയാവസ്ഥ: സിപിഎം സമര രംഗത്തേയ്ക്ക്
0
Share.