ഫഹദ് ഫാസിലിന്റെ അടുത്ത ചിത്രം സിദ്ദിഖിന്റെ സംവിധാനത്തില്‍. ഭാസ്‌കര്‍ ദ റാസ്‌കലിനു മുമ്പു ചെയ്യാന്‍ ഉദ്ദേശിച്ചതാണ് ചിത്രമെന്നും ചില കാരണങ്ങളാല്‍ വൈകുകയായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ഹാസ്യത്തില്‍ ചാലിച്ച പ്രണയമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നും സിദ്ദിഖ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഫഹദിന്റെ ചിത്രം ചെയ്യാന്‍ താനും തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദും സന്തോഷവാനാണെന്നും സിദ്ദിഖ് പറഞ്ഞു. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദിനെ കുട്ടിക്കാലം മുതലേ തനിക്കറിയാമെന്നും ഫഹദിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തനിക്കു നേരിട്ടറിയാമെന്നും ഇപ്പോള്‍ മലയാളത്തിലെ കരുത്തരായ നായകരില്‍ ഒരാളായി ഫഹദ് മാറിയെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.ചിത്രത്തിലെ മറ്റു താരങ്ങളാരാണെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ഡിസംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി..
സിദ്ദിഖിന്റെ സംവിധാനത്തില്; ഹാസ്യത്തില് ചാലിച്ച പ്രണയം പ്രമേയം
0
Share.