ഫേസ്ബുക്ക് ലൈറ്റിന് പിന്നാലെ ആന്ഡ്രോയ്ഡ് ഉപഭോക്താക്കള്ക്കായി ലൈന് ലൈറ്റ് ആപ്

0

ഫോണിലെ സ്റ്റോറേജ് സ്‌പേയ്‌സ് കുറയുന്നതാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ആപ്ലിക്കേഷനുകള്‍ പുതുക്കുന്നതിനനുസരിച്ച ഫോണിലെ സ്‌റ്റോറേജ് സ്‌പേസ് കുറയും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ആപ്ലിക്കേഷന്‍ കമ്പനികള്‍ തങ്ങളുടെ ആപ്ലിക്കേഷനുകളുടെ ലൈറ്റ് പതിപ്പ് പുറത്തിറക്കുന്നത്. ഫേസ്ബുക്കാണ് ആദ്യമയി ഈ പരീക്ഷണം നടത്തിയത്.ഫേസ്ബുക്കിന് പിന്നാലെ ഇതാ ജപ്പാനീസ് കമ്പനിയായ ലൈനും തങ്ങളുടെ ലൈറ്റ് പതിപ്പുമായി രംഗത്തെത്തുകയാണ്. 1 എംബി മാത്രം വലിപ്പമുള്ള ആപാണ് ലൈന്‍ പുറത്തിറക്കുന്നത്. ആപിന് വലിപ്പം കുറയുന്നതിനാല്‍ ചില ഫീച്ചറുകള്‍ കുറുയുമെന്നാണ് കമ്പനി പറയുന്നത്. ഓഡിയോ-വീഡിയോ കോളുകള്‍, ടയിംലയിന്‍ ഫീച്ചറുകള്‍ എന്നിവ ഉണ്ടാവുകയില്ല. എന്നാല്‍ ഈ പരിമിതികള്‍ വരും നാളില്‍ നികത്തുമെന്നാണ് കമ്പനി പറയുന്നത്. സ്റ്റോറേജ് സ്‌പെയ്‌സ് കുറവുള്ള സ്മാര്‍ട്ട് ഫോണുകളെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ആപ് നിര്‍മ്മിച്ചിരിക്കുന്നത്.നിലവില്‍ ഒരുമാസം ഏകദേശം 205 ദശലക്ഷം ഉപഭോക്താക്കളാണ് ലൈനിനുള്ളത്. ഇതില്‍ ഭൂരിഭാഗവും ജപ്പാന്‍, തായ്‌ലന്‍ഡ്, തായ്‌വാന്‍ എന്നിവിടങ്ങളിലാണ്. എന്നാല്‍ പുതിയ ആപ്പ് അല്‍ജീരിയ, കമ്പോഡിയ, കൊളമ്പോ, ഈജിപ്റ്റ്, ഇന്ത്യ, മെക്‌സിക്കോ, പാക്കിസ്താന്‍, ഫിലിപൈന്‍സ്, സൗദി അറേബ്യ, കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ലഭിക്കും.വരും നാളുകളില്‍ ഐഒഎസ്സിനായി പുതിയ ആപ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

 

Share.

About Author

Comments are closed.