കമലിന്റെ പ്രസ്താവന വിവാദമാകുന്നു.

0

സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്‍റെ പ്രസ്താവന വിവാദമാകുന്നു. കമലിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തി കഴിഞ്ഞു. പ്രേമം സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും, അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി, ആനി, ശോഭന, ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെ എന്ന സിനിമയും പ്രേമം സിനിമയുടെ പ്രമേയവുമായി സാദൃശ്യമില്ലേ എന്നാണ് ചിലരുടെ വാദം. മഴ എത്തും മുന്‍പെയില്‍ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകനെ പ്രേമിക്കാം , അതേ സിനിമയില്‍ തന്നെ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ പടക്കം പൊട്ടിച്ച് വരവേല്‍ക്കാം . അന്നത്തെ കുട്ടികള്‍ അതൊന്നും കണ്ട് വഴിപിഴച്ച് പോകില്ലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് പ്രേമം സിനിമയെമാത്രം കമല്‍ ആക്ഷേപിക്കുന്നതെന്നും ഇവര്‍ചോദിക്കുന്നു.

Share.

About Author

Comments are closed.