വിശ്വാസപരവും ആചാരപരവുമായി ധരിക്കുന്ന ശിരോവസ്ത്രം അനുവദിക്കാത്തത് പൗരാവകാശ ലംഘനം – സുധീരന്

0

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ നടത്തിപ്പ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിശ്വാസപരവും ആചാരപരവുമായി ധരിക്കുന്ന ശിരോവസ്ത്രംപോലും അനുവദിക്കാത്ത അധികൃതരുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസവും ആചാരവും സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തെ ഹനിക്കുന്നതാണിത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.