കഞ്ചാവു കൃഷി നടത്തിയിരുന്ന ആളും കൂട്ടാളികളും പോലീസ് പിടിയില്‍. കേരളത്തിനു പുറത്ത് കഞ്ചാവ് കൃഷി നടത്തിയശേഷം ഇവിടെയെത്തിച്ച് കച്ചവടം നടത്തുന്ന വെള്ളാനിക്കോട് കല്ലൂര്‍ കുറ്റാറപ്പിള്ളി വീട്ടില്‍ ജോബി കെ. ബേബി (45), കഞ്ചാവ് ചില്ലറവില്പനക്കാര്‍ക്ക് എത്തിച്ചിരുന്ന പൂച്ചട്ടി അറയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (40), കൊഴുക്കുള്ളി ചിരിയങ്കണ്ടത്ത് ജോജു (39) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് മൂന്ന് കിലോ കഞ്ചാവും ബൈക്കും പോലീസ് കണ്ടെടുത്തു. ആന്ധ്രാപ്രദേശിലെ ആദിവാസി വനമേഖലയിലാണ് ജോബിയും സംഘവും കഞ്ചാവ് കൃഷി നടത്തിയിരുന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രധാനിയാണ് പിടിയിലായ ജോബി. കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസിന്റെ നേത്രുത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.
അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേര് പിടിയില്
0
Share.