1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി. മേമന്റെ അൻപത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെൻട്രൽ ജയിലിൽ പ്രത്യേകം തയാറാക്കിയ കഴുമരത്തിൽ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ജയില്‍ വളപ്പില്‍ നിന്ന് എയര്‍ആബുലന്‍സില്‍ മൃതദേഹം മുംബൈയില്‍ എത്തിക്കും.മൃതദേഹം കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ യാക്കൂബിന്‍റെ കുടുംബം അംഗീകരിച്ചു.വിലാപയാത്ര പാടില്ല. വേഗത്തില്‍ സംസ്കാരം നടത്തണം. കബറിസ്ഥാനുമുകളില്‍ സ്മാരകം പാടില്ല, മൃതശരീരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ പാടില്ല എന്നിവയാണ് വ്യവസ്ഥകള്‍നേരത്തെ മൃതദേഹം നാഗ്പൂർ ജയിൽ വളപ്പിൽ തന്നെ സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. യാക്കൂബിന്റെ ഭാര്യ റാഹിൻ, മകൾ സുബൈദ എന്നിവരെ ജയിലിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.അതേസമയം, മേമന്റെ വധശിക്ഷയെ തുടർന്ന് നാഗ്പൂരിലും മുംബൈയിലും സുരക്ഷ ശക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കാൻ മുംബൈയിൽ 25,000 പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വർഗീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷയെ മുൻനിർത്തി 400 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യാക്കൂബ് മേമനെ തൂക്കിലേറ്റി; മൃതദേഹം കുടുംബത്തിന് വിട്ടുനൽകി
0
Share.