പോങ്ങുംമൂട്ട് ജങ്ഷനില് തണല്മരം കടപുഴകി വീണ് 3 പേര്ക്ക് പരിക്കേറ്റു കഴിഞ്ഞ ദിവസം തിരക്കേറിയ ദേശീയപാതയിലേക്കാണ് മരം കടപുഴകി വീണത്തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. റോഡില്‍ ഉണ്ടായിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ നേരീയ വ്യത്യാസത്തിനാണ് മരത്തിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്. എന്നാല്‍ ഒരു കെഎസ്ആര്‍ടിസിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ഇതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത് . ഇതു വഴു കടന്നു പോയ സ്‌കൂട്ടര്‍ യാത്രക്കാരനും മരത്തിന്റെ ചില്ലകള്‍ക്കിടയില്‍പെട്ടു. എന്നാല്‍ ഇയാള്‍ പരിക്കുകളേല്‍ക്കാതം രക്ഷപ്പെട്ടു. ബുധനാഴ്ച് വൈകിട്ട് 5.30 ഒടെയാണ് സംഭവം. പോങ്ങുംമൂട്ട് ജങ്ഷനില്‍ കോപ്പറേഷന്‍ വക സ്ഥലത്തുണ്ടായിരുന്ന തണല്‍ മരമാണ് കടപുഴകി വീണത്. എതിര്‍വശത്തുണ്ടായിരുന്ന 4 കടകള്‍ തകര്‍ന്നു
പോങ്ങുംമൂട്ട് ജങ്ഷനില് തണല്മരം കടപുഴകി വീണ് 3 പേര്ക്ക് പരിക്കേറ്റു
0
Share.