ജഗതിയെ കാണാനും പരിചരിക്കാനും അനുവാദം തേടി മകള് ഹൈക്കോടതിയിലേക്ക്

0

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ കാണാനും അച്ഛനെ പരിചരിക്കാനും അനുമതി തേടി മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ജഗതിയെ പരിചരിക്കാന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ശ്രീലക്ഷ്മി ഹൈക്കോടതിയെ സമീപിക്കും. ജഗതിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ശ്രീലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.മൂന്ന് വര്‍ഷമായി അച്ഛന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. അച്ഛന് നല്ല ചികിത്സ ഉറപ്പുവരുത്തണം. അന്നുമുതല്‍ തനിക്ക് അച്ഛനെ ഒരിക്കല്‍ പോലും കാണാന്‍ സാധിച്ചില്ല. ഹൈക്കോടതി വിധി ഉണ്ടായിട്ടു പോലും തന്നെ അച്ഛനെ കാണാന്‍ സമ്മതിച്ചിട്ടില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞു. ജഗതിക്ക് അപകടം പറ്റിയതിന് ശേഷം പലതരത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വന്നതായി ശ്രീലക്ഷ്മിയുടെ അമ്മ പറഞ്ഞു.

Share.

About Author

Comments are closed.