നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വര്ഗീസ് അറസ്റ്റില്

0

നഴ്സ് റിക്രൂട്ട്്മെന്റ് തട്ടിപ്പ് കേസ് പ്രതി ഉതുപ്പ് വര്ഗീസ് അറസ്റ്റില്. ഉതുപ്പ് വര്ഗീസിനെ അബുദാബിയില് അറസ്റ്റ് ചെയ്തതായി ഇന്റര്പോള് സിബിഐയെ അറിയിച്ചു. അതേസമയം ഉതുപ്പ് യുഎഇയില് നിന്ന് കടന്നുകളയാതിരിക്കാന് അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിവരമുണ്ട്.നഴ്സ് റിക്രൂട്ട് മെന്റ് തട്ടിപ്പില് സിബിഐ രജിസ്റ്റര് ചെയ്ത പ്രധാനകേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ ഉതുപ്പ് വര്ഗീസ്. കൊച്ചിയിലെ അല്സറാഫ എന്ന റിക്രൂട്ടിങ് ഏജന്സി വഴി കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ഉതുപ്പ് വര്ഗീസ് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം ഹവാല വഴി വിദേശത്തെത്തിച്ചെന്നും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉതുപ്പ് വര്ഗീസിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചിരുന്നു. മുമ്പ് ഹൈക്കോടതി ഉതുപ്പിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതാണ്.കുവൈത്തിലായിരുന്ന ഉതുപ്പ് വര്ഗീസിനെ പിടികൂടാന്നഴ്സ് റിക്രൂട്ട്്മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇന്റര്പോളിന്റെ സഹായം തേടിയിരുന്നു. തുടര്ന്ന് കഴിഞ്ഞയാഴ്ച ഉതുപ്പിന് വേണ്ടി ഇന്റര്പോൾ റെഡ്കോര്ണർ നോട്ടിസ് ഇറക്കി. ഉതുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള് സിബിഐ കൈമാറിയതനുസരിച്ചാണ് രണ്ടുദിവസം മുമ്പ് അബുദാബിയില് വച്ച് ഇന്റര്പോള് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്.ഉതുപ്പ് വര്ഗീസിനെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാന് സിബിഐ നടപടി തുടങ്ങി. ഉതുപ്പ് വര്ഗീസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് എന്ഫോഴ്സ് മെന്റും കേസെടുത്തിട്ടുണ്ട്.

Share.

About Author

Comments are closed.