മലയാളത്തിന്റെ പാട്ടുപെട്ടിയിലേക്ക് മലയാളമറിയാതെ കയറിവന്ന പെൺ ശബ്ദങ്ങളുടെ പാട്ടുകൾ ഒരു ദിവസമെങ്കിലും നമ്മളോര്ക്കാതിരുന്നിട്ടുണ്ടോ? മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ശ്രേയാ ഘോഷാലിലേക്ക് പോകുമ്പോൾ ആ കാലമാണ് ഓർമയിലെത്തുക. ശ്രേയാ ഘോഷാലെന്ന ബംഗാളി ശബ്ദ മാധുരിക്ക് വീണ്ടും മലയാളത്തിന്റെ പുരസ്കാരം. പുരസ്കാരം നൽകുന്നത് ഹൗ ഓൾഡ് ആർ യുവിലെ ഗാനത്തിനാണ്. ഇത് മൂന്നാം തവണയാണ് ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം കേരളം നൽകുന്നത്.ഒന്ന് കേൾക്കാതെ പോകാനാകില്ല ശ്രേയയുടെ ഗാനങ്ങൾ. സ്ഫുടത കൊണ്ടും ശബ്ദത്തിലെ ചടുലതകൊണ്ടും ആദ്യ ഗാനത്തിൽ തന്നെ നമ്മെ വിസ്മയിപ്പിച്ചു ശ്രേയ. മലയാളമറിയാത്തവരെ കൊണ്ട് ഗാനങ്ങൾ പാഠിക്കുന്നുവെന്ന വിമർശനങ്ങളെ തള്ളിക്കളയുവാൻ അതു മാത്രം മതിയായിരുന്നു. ശ്രേയയ്ക്ക് പുരസ്കാരം നൽകുമ്പോൾ നമ്മളാകണം അഭിമാനിക്കേണ്ടത്. രാജ്യം മുഴുവൻ കാതോർക്കുന്ന ശബ്ദത്തിന് പുരസ്കാരം നൽകാനാകുന്നതിൽ.ഇതിനു മുൻപ് 2009ലും 2013ലുമായിരുന്നു ശ്രേയയ്ക്ക് അവാർഡ് കിട്ടിയത്.
മലയാളത്തിന്റെ പുരസ്കാരം ശ്രേയാ ഘോഷാലിന്
0
Share.