വിവാദ സന്യാസി സാരഥി ബാബയെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, കുറ്റകരമായ ഗൂഢാലോചന, അന്യായമായി തടഞ്ഞുവയ്ക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ. കേന്ദ്രപ്പാറ ജില്ലയിലെ ബാരിമുളയിലുള്ള ആശ്രമത്തിൽനിന്നു പണവും ആഭരണങ്ങളും ചില രേഖകളും പിടിച്ചെടുത്തു.
ഒരു സ്ത്രീയുമൊത്ത് ഇദ്ദേഹം രണ്ടുദിവസം ഹൈദരാബാദിലെ ഹോട്ടലിൽ കഴിഞ്ഞെന്ന് ആരോപിച്ചു ചില ദൃശ്യങ്ങൾ ടിവി ചാനൽ സംപ്രേഷണം ചെയ്തതിനെത്തുടർന്നു വിവാദമുയർന്നിരുന്നു. എന്നാൽ ബാബ ഇതു നിഷേധിച്ചു. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഈ സ്ത്രീ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡിഷയിൽ വിവാദ സന്യാസി അറസ്റ്റിൽ
0
Share.