ജാര്ഖണ്ഡ് ദേവ്്ഗഢ് ജില്ലയിലെ ബെലബാഗന് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 മരണം. 50 പേര്ക്ക് പരുക്കേറ്റു. ഇതില് ചിലരുടെ നില ഗുരുതരമാണ്. തിരക്ക് നിയന്ത്രിക്കാന് പൊലീസ് കാര്യക്ഷമമായ സംവിധാനങ്ങള് ഒരുക്കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.
ഇന്നു പുലര്ച്ചെ അഞ്ചിനും ആറിനുമിടയിലാണ് ദേവ്്ഗഢ് ജില്ലയിലെ ബെലബാഗന് ദുര്ഗക്ഷേത്രത്തില് തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകളടക്കം 11 പേര് മരിച്ചത്. ഒരു മാസം നീണ്ടു നില്ക്കുന്ന ഉല്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയില് 14 കിമി നീളുന്ന വരിയില് എണ്പതിനായിരം ആളുകള് ഉണ്ടായിരുന്നു. കുറച്ചു പേര് ക്യൂ തെറ്റിച്ച് അകത്ത് കയറാന് ശ്രമിച്ചതോടെ ആരംഭിച്ച തിക്കും തിരക്കും പൊലീസിന് നിയന്ത്രിക്കാന് കഴിയാഞ്ഞതോടെയാണ് ദുരന്തം സംഭവിച്ചത് ആശുപത്രിയില് കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല് മരണനിരക്ക് ഉയരുമെന്നും സൂചനയുണ്ട്.
ബെലബാഗന് ദേവ്ഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 11 മരണം
0
Share.