സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.

0

anjali-menonNivin-Pauly1558anoop-menon-01Jayaraj
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയരാജിന്റെ ഒറ്റാലിന്. മൈ ലൈഫ് പാര്ട്ണര് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകന് സനല്കുമാർ ശശിധരന് (ഒരാള്പൊക്കം). നിവിന് പോളിയും സുദേവ് നായരും മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു. മികച്ച നടി നസ്റിയ നസീം (ഒാംശാന്തി ഓശാന, ബാംഗ്ളൂര് ഡേയ്സ്). മികച്ച സ്വഭാവനടന് അനൂപ് മേനോന്, സ്വഭാവനടി സേതുലക്ഷ്മി. മാസ്റ്റര് അദ്വൈത് ബാലനടനും അന്ന ഫാത്തിമ ബാലനടിയും. സിദ്ധാര്ഥ് ശിവ കഥാകൃത്ത് (ഐന്).തിരക്കഥാകൃത്ത് അഞ്ജലി മേനോന് (ബാംഗ്ളൂര് ഡേയ്സ്), അവലംബിത തിരക്കഥ രഞ്ജിത്, സംഗീതസംവിധായകന് രമേശ് നാരായണന്, പശ്ചാത്തലസംഗീതം ബിജിപാല് യേശുദാസ് മികച്ച പിന്നണിഗായകന്, ശ്രേയ ഘോഷാല് ഗായിക , ചിത്രസംയോജകന് ലിജോ പോള്, കലാസംവിധായകന് ഇന്ദുലാല്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ പുരസ്കാരങ്ങള്ക്കായി 70 സിനിമകളാണ് ജോണ് പോള് അധ്യക്ഷനായ ജൂറിക്ക് മുൻപിലെത്തിയത്. സംവിധായകരായ ഭദ്രന്, സുരേഷ് ഉണ്ണിത്താന്, ബാലു കിരിയത്ത്, എഡിറ്റര് ജി.മുരളി, സംഗീത സംവിധായകന് രാജാമണി, ശബ്ദലേഖകന് രഞ്ജിത്ത്, ഛായാഗ്രാഹകന് സണ്ണി ജോസഫ്, നിര്മാതാവ് എംഎം ഹംസ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട രചനകള് സതീഷ് ബാബു പയ്യന്നൂരിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിലയിരുത്തിയത്.
മികച്ച ചിത്രം: ഒറ്റാൽ- സംവിധാനം ജയരാജ്രണ്ടാമത്തെ ചിത്രം- മൈലൈഫ് പാർട്ട്നർമികച്ച നടൻ- നിവിൻ പോളി, സുദേവ് നായർമികച്ച നടി- നസ്രിയ നസീംമികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനോൻ (ബാംഗ്ളൂര് ഡേയ്സ് )പശ്ചാത്തല സംഗീതം: ബിജിപാൽമികച്ച കഥാകൃത്ത്: സിദ്ധാർഥ് ശിവസംവിധായകൻ: സനൽ കുമാർ ശശിധരൻ (ഒരാൾ പൊക്കം)സ്വഭാവ നടൻ: അനൂപ്മേനോൻസ്വഭാവ നടി: സേതുലക്ഷ്മിഛായാഗ്രാഹൻ: അമൽ നീരദ് (ഇയോബ്ബിന്റെ പുസ്തകം)അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാൻ)ചിത്രംസംയോജകൻ: ലിജോ പോൾബാല നടൻ: അദ്വൈത്ബാല നടി: ഫാത്തിമസംഗീത സംവിധാനം: രമേശ് നാരായണൻമികച്ച ഗായകൻ: യേശുദാസ്മികച്ച ഗായിക: ശ്രേയാ ഘോഷാൽമികച്ച പുതുമുഖ സംവിധായകൻ: എബ്രിഡ് ഷൈൻമികച്ച ശബ്ദ ഡിസൈൻ- തപസ്നായക് (ഇയ്യോബിന്റെ പുസ്തകം)മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: രംഗനാഥൻ (ഇയ്യോബിന്റെ പുസ്തകം)

വസ്ത്രാലങ്കാരം-സമീറ സനീഷ് (വിവിധ ചിത്രം)ഡബ്ബിങ് ആർട്ടിസ്റ്റ്(ആൺ): ഹരിശാന്ത് (വൈറ്റ് ബോയ്സ്)ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): മിമ്മി മറിയം ജോർജ് ( മുന്നറിയിപ്പ്)മേക്കപ്പ്മാൻ: മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)ജനപ്രീതിയും കലാമേന്മയുമുള്ള പ്രത്യേക ജൂറി പുരസ്കാരം- ഒാം ശാന്തി ഒാശാനപ്രത്യേക ജൂറി പരാമർശം: പ്രതാപ് പോത്തൻ, ഇന്ദ്രൻസ് (അപ്പോത്തിക്കരി

Share.

About Author

Comments are closed.