മുക്ത വിവാഹിതയാകുന്നു

0

മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില് താലി ചാര്ത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില് വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില് നടക്കും. ലാല് ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്.

Share.

About Author

Comments are closed.