എല്.പി.ജി സബ്സിഡിയ്ക്കു ആധാര് നിര്ബന്ധമല്ലെന്ന് സുപ്രീംകോടതി

0

supreme_court_scbaObtaining-Aadha28286
എല്.പി.ജി സബ്സിഡി അടക്കമുള്ള സര്ക്കാര് അനുകൂല്യങ്ങള്ക്ക് ആധാര് നിര്ബന്ധമല്ലെന്ന് സുപ്രീംകോടതി. സര്ക്കാര് സേവനങ്ങള്ക്ക് ആധാര് കാര്ഡ് ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ആധാര് കാര്ഡിനായി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള് പരസ്യപ്പെടുത്തരുതെന്നും കോടതി നിര്ദേശിച്ചു.പാചക വാതകസബ്സിഡിക്കും പൊതുവിതരണ സംവിധാനം വഴിയുള്ള ഭക്ഷ്യധാന്യ വിതരണവും ഒഴികെയുള്ള സേവനങ്ങള്ക്ക് ആധാര് കാര്ഡ് നിര്ബന്ധമല്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ പരമാവധി ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്ദേശം നല്കി. ആധാര് കാര്ഡിനായി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള് പുറത്തുവിടരുതെന്ന് നിര്ദേശിച്ച കോടതി, ക്രിമിനല് കേസന്വേഷണത്തെ സഹായിക്കാന് ആധാര് കാര്ഡിലെ വിവരങ്ങള് അന്വേഷണ ഏജന്സികള്ക്കോ കോടതിക്കോ കൈമാറുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കി.ആധാര് കാര്ഡ് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്ജിക്കാരുടെ വാദം. സ്വകാര്യത പൗരന്റെ മൗലികാവകാശമല്ലെന്നും സ്വകാര്യതയിലേക്കു കടന്നുകയറാന് ഭരണകൂടത്തിന് അധികാരമുണ്ടെന്നും കേന്ദ്രസര്ക്കാര് നിലപാടെടുത്തു. തുടര്ന്ന് സ്വകാര്യത പൗരന്റെ മൗലികാവകാശമാണോയെന്ന വിഷയം കോടതി ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. പാചകവാതക സബ്സിഡിക്കും പൊതുവിതരണ സംവിധാനത്തിനും ആധാര് കാര്ഡ് നിര്ബന്ധമാകുന്നതോടെ, രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്ക്കും ആധാര് കാര്ഡ് എടുക്കേണ്ടിവരും

Share.

About Author

Comments are closed.