കോഴിക്കോട് വെസ്റ്റ്്ഹില് സൈനിക കേന്ദ്രത്തില് എന്.സി.സി. കെഡറ്റ് വെടിയേറ്റു മരിച്ചു. പരിശീലനത്തിന് ശേഷം തോക്കു വൃത്തിയാക്കുന്നതിനിടെ തിര പൊട്ടി നെഞ്ചില് തുളച്ചുകയറുകയായിരുന്നു. കൊല്ലം വടക്കേക്കര എംടിഡിഎം എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാര്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് എൻസിസി ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മിഷണർ സംഭവ സ്ഥലത്തെത്തി നേരിട്ടു മൊഴി രേഖപ്പെടുത്തി.പരിശീലനത്തിനിടെ ഭക്ഷണത്തിന് പിരിഞ്ഞ ശേഷം, ക്യാന്പിലേക്ക ് ആദ്യം മടങ്ങിയെത്തിയത് ധനുഷായിരുന്നു. തോക്കു സൂക്ഷിച്ച ഷെഡിലായിരുന്നു ഇരുന്നിരുന്നത്. തൊട്ടടുത്ത് പരിശീലകനും. ഇതിനിടെ, വെടിപൊട്ടിയ ശബ്ദം കേട്ടു. നിലത്തുവീണ ധനുഷിനെ ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്.അഞ്ചു റൗണ്ട് തിരകളാണ് ഓരോ വിദ്യാര്ഥിക്കും നല്കിയിരുന്നത്. എന്നാല്, നാലു റൗണ്ട് തിരകള് മാത്രമേ കിട്ടിയുള്ളൂവെന്ന് ധനുഷ് പരിശീലകരോട് പറഞ്ഞിരുന്നു . ഇവ വാങ്ങിവച്ച ശേഷം, അഞ്ചു റൗണ്ട് തിരകള് നല്കുകയായിരുന്നു .പോയിന്റ് ടു ടു റൈഫിള് ഉപയോഗിച്ചായിരുന്നു പരിശീലനം. പട്ടാളത്തില് ചേരണമെന്നായിരുന്നു ധനുഷ് കൃഷ്ണയുടെ ആഗ്രഹം. പഠിക്കുന്ന സ്കൂളില് എന്.സി.സി. ഇല്ലാത്തതിനാല് പത്താപുരം സെന്റ് സ്റ്റീഫന്സ് കോളജിലെയൂണിറ്റില് ചേരുകയായിരുന്നു. അച്ഛന് രാധാകൃഷ്ണന് രണ്ടുവര്ഷം മുന്പാണ് ഹൃദയാഘാതംമൂലം മരിച്ചത്. അമ്മ രമാദേവി പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണാണ്. ഒരു സഹോദരിയുണ്ട്.
എൻസിസി കെഡറ്റ് വെടിയേറ്റു മരിച്ചു
0
Share.