അടുത്തവര്ഷം മുതല് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്ണയത്തിന് പ്രാഥമിക തിരഞ്ഞെടുപ്പ് വേണമെന്ന് ജൂറി ശുപാര്ശ. ഇത്തവണ മല്സരത്തിനെത്തിയ 70 ചിത്രങ്ങളില് 75 ശതമാനവും നിലവാരമില്ലാത്തവയായിരുന്നുവെന്ന് ജൂറി അധ്യക്ഷന് ജോണ് പോള് പറഞ്ഞു.പ്രമേയങ്ങളിലും അവതരണത്തിലും പരീക്ഷണങ്ങള് കണ്ടു. അത് വിരലില് എണ്ണാവുന്ന ചിത്രങ്ങളില് മാത്രം. അടുത്തവര്ഷം മുതല് പ്രാഥമിക തിരഞ്ഞെടുപ്പുനടത്താന് സ്ഥിരം സംവിധാനം വേണം.പ്രാഥമിക തിരഞ്ഞെടുപ്പ് കഴിഞ്ഞവരുന്ന ചിത്രങ്ങള് സംസ്ഥാന ജൂറി വിലയിരുത്തും. ഇത്തരത്തില് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്ക്ക് സാന്പത്തിക സഹായം നല്കണം. സബ്സിഡികൂട്ടണമെന്നും ശുപാര്ശയുണ്ട്. ഇത്തവണത്തെ പുരസ്കാര നിര്ണയം ശ്രമകരമായിരുന്നുവെങ്കിലും ഒരുബാഹ്യഇടപെടലും ഉണ്ടായില്ലെന്നും ജോണ്പോള് പറഞ്ഞു
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്ണയത്തിന് പ്രാഥമിക തിരഞ്ഞെടുപ്പ് വേണമെന്ന് ജൂറി ശുപാര്ശ
0
Share.