ഹാരി പോട്ടര് മാന്ത്രിക കഥകളുടെ സൃഷ്ടാവായ ജെ.കെ. റൗളിങിന്റെ 50-ാം പിറന്നാള്. 1965 ജൂലൈ 31ന് ജനിച്ച ജെ.കെ. റൌളിംഗ് എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്ന ജോവാന് റൌളിംഗ് പുസ്തക രചനയിലൂടെ ദാരിദ്ര്യത്തില് നിന്നും കോടിപതിയായി മാറിയ അപൂര്വ്വം ചില വ്യക്തിത്വങ്ങളില് ഒരാളാണ്്. 1990 ല് മാഞ്ജസ്റ്ററില് നിന്നും ലണ്ടന് വരെ നടത്തിയ തീവണ്ടി യാത്രയ്ക്കിടയിലാണ് കഥ എഴുതാനുള്ള പ്രചോദനം റോളിങ്ങിനു ലഭിച്ചത്. ് ലോകപ്രശസ്തമായ ഹാരി പോട്ടര് പുസ്തകങ്ങളുടെ 400 മില്യന് കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. ഹാരിപ്പോട്ടറിന്റെ കഥ സിനിമയായി ആവിഷ്കരിച്ചപ്പോള് ആദ്യരണ്ട് ചിത്രങ്ങളുടെയും കലാസംവിധാനം നിര്വഹിച്ചത് റൗളിങായിരുന്നു.മാര്ച്ച് 2010 ല് ഫോര്ബ്സ് മാസിക പ്രസിദ്ധീകരിച്ച കണക്കുകള് പ്രകാരം ഒരു ബില്ലിയന് ഡോളര് ആണ് റൌളിംഗിന്റെ ആസ്തി. 2008 ല് സുണ്ടായ് ടൈംസ് നല്കിയ പട്ടികയില് ബ്രിട്ടനിലെ സ്ത്രീകള്ക്കിടയില് റോളിങ്ങിനു പന്ത്രണ്ടാം സ്ഥാനം നല്കിയിരുന്നു . 2007 ല് ഫോര്ബ്സ് മാസിക റോളിങ്ങിനെ ലോകത്തില് ഏറ്റവും പ്രതാതപശക്തിയുള്ള നാല്പത്തെട്ടാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തു. ടൈംസ് മാസിക റൌളിംഗിനെ 2007ലെ മികച്ച രണ്ടാമത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. ഇവരുടെ സാമൂഹ്യ സേവന പ്രവര്ത്തനങ്ങളും, ഹാരി പോട്ടര് കഥകളുടെ പ്രശസ്തിയും കണക്കിലെടുത്തുകൊണ്ടാണ് അവര്ക്ക് ഈ ബഹുമതി സമ്മാനിക്കപ്പെട്ടത്. മള്ട്ടിപ്പിള് സ്ക്ലീറോസിസ് ബാധിച്ചവര്ക്കായും, ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മമാര്ക്ക് വേണ്ടിയും പ്രവര്ത്തിക്കുന്ന സംഘടനകള്ക്ക് റൌളിംഗ് വലിയ തുകകള് സംഭാവനയായി നല്കിവരുന്നുണ്ട്.2012 സെപ്റ്റംബര് 27ന് ജെ.കെ. റൗളിംഗ് എഴുതിയ മുതിര്ന്നവര്ക്കു വേണ്ടിയുള്ള ആദ്യ നോവല് ദ കാഷ്വല് വേക്കന്സി ലിറ്റില് ബ്രൗണ് ആന്റ് ദ കമ്പനി പ്രസിദ്ധീകരിച്ചു.
ജെ കെ റൗളിങിന്റെ 50-ാം പിറന്നാള്
0
Share.