മദ്യനയം തിരുത്തണം

0

കേരളത്തില് അടച്ചുപൂട്ടിയ ബാറുകളില് വൈന്, ബിയര് പാര്ലറുകളുടെ പേരില് മദ്യത്തെക്കാള് വീര്യം കൂടിയ ബിയറും , വൈനും വിറ്റഴിച്ച് ഘട്ടം ഘട്ടമെന്ന മദ്യനിരോധനമെന്ന സര്ക്കാര് വാഗ്ദാനം കാറ്റില്പറത്തി സംസ്ഥാനത്തെ ബിവറേജ് കോര്പ്പറേഷന്റെയും കണ്സ്യൂമര്ഫെഡിന്റെയും മദ്യശാലകള് വഴി മദ്യം വിറ്റഴിക്കുന്നതിലൂടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് വീടുകള് മദ്യശാലകളായി മാറിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി തൃണമൂല് കോണ്ഗ്രസ്സ് മുന്നോട്ടുപോകും. സാധാരണക്കാരന് സബ്സിഡി നിരക്കില് നിത്യോപയോഗ സാധനങ്ങള് വിതരണം ചെയ്യേണ്ട തൃവേണി- നന്മ സ്റ്റോറുകള് മദ്യശാലകളായി മാറ്റിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ബാറുകള് അടച്ചതിനുശേഷം 75,000 ഓളം തൊഴിലാളികളില് പകുതിയിലേറെപ്പേര് തൊഴില് നഷ്ടപ്പെട്ടവരാണ്. ഇതുവരെ ഈ മേഖലയില് ജോലി ചെയ്ത തൊഴിലാളികളെ പുനരധിവസിപ്പിക്കുവാനുള്ള യാതൊരു നടപടിയും സര്ക്കാര് കൈക്കൊണ്ടിട്ടില്ല. തൊഴിലാളികള്ക്ക് ഈ വരുന്ന ഓണത്തിന് സഹായധനം വിതരണം ചെയ്യാന് സര്ക്കാര് തയ്യാറാകണമെന്നും ഉത്സവകാലങ്ങള് അടുക്കുന്ന ഘട്ടത്തില് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുവാനുള്ള സാധ്യതയാണ്.
പത്രസലമ്മേളനത്തില് പങ്കെടുത്തവര്മ
നോജ് ശങ്കരനെല്ലൂര് (കേരള പ്രദേശ് തൃണമൂര് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്)
സുഭാഷ് കുണ്ടന്നൂര് (ഐ.എന്.ടി.ടി.യു.സി സംസ്ഥാന പ്രസിഡന്റ്)
ലോനപ്പന് ചക്കച്ചാംപറന്പില് (കേരള പ്രദേശ് തൃണമൂര് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി)
കടക്കാമണ് മോഹന്ദാസ് (കേരള പ്രദേശ് തൃണമൂര് കോണ്ഗ്രസ് നിര്വാഹക സമിതി അംഗം)
കെ.ജി. സോമന് (കേരള പ്രദേശ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)
കേരള ചേരമര്സഭ ഉദ്ഘാടനവും കണ്വന്ഷനും 2015 ആഗസ്റ്റ് 14, 15 തീയതികളില്
കേരളത്തിലെ ചേരമര് സമുദായത്തിന്റെ ഏകോപനവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേരള ദ്രാവിഡ സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് രൂപീകരിച്ച് ചേരമര് സഭയുടെ ഉദ്ഘാടനവും, ചേരമര് കണ്വെന്ഷനും 2015 ആഗസ്റ്റ് 14, 15 തീയതികളില് കൊല്ലം കടയ്ക്കലില് (അയ്യന്കാളി- പാന്പാടി ജോണ് ജോസഫ് നഗറില്) നടക്കുകയാണ് ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന ദ്രാവിഡ ഗവേഷന കേന്ദ്രം (കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ദ്രവിഡിയന് സ്റ്റഡീസ്) ഉദ്ഘാടനവും നടക്കുന്നു.കേരളത്തിന്റെ ഭരണചരിത്രത്തില് മുഖ്യസ്ഥാനീയനായിരുന്നു ചേരമര് ജനാധിപത്യഭരണത്തില് ചിഹ്നഭിന്നമാകുകയാണുണ്ടായത്. ചേരമര്, പുലയര്, ചെറുമര് തുടങ്ങിയ ജാതികളിലായി വിഭജിക്കപ്പെട്ട് ചേരമര് സമുദായത്തിലെ കുറെപ്പേര് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്ത് ്വശക്രൈസ്തവരായി തുടരുന്നു. ഈ വിഭാഗങ്ങള്ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളില്ല.

Share.

About Author

Comments are closed.