തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ട ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില് പരീക്ഷണ വോട്ട് നടന്നു. ആലപ്പുഴ തുറവൂര് ഗ്രാമപഞ്ചായത്തിലായിരുന്നു മികച്ച പോളിങോടെ പരീക്ഷണ തിരഞ്ഞെടുപ്പ് പൂര്ത്തിയായി. തുറവൂര് ഗ്രാമപഞ്ചായത്തില് വോട്ടിനുള്ള തിരക്കും ഒരുക്കവും തകൃതി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണനും ജില്ലാഭരണകൂടവും ചേര്ന്നാണ് പുത്തന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മികവ് പരീക്ഷിക്കാന് പരീക്ഷണ വോട്ട് നടത്തിയത്.ജില്ലാകലക്ടര് എന്.പത്മകുമാര് ആദ്യവോട്ടിട്ടു. പിറകെ ഓരോരുത്തരായെത്തി. ആദ്യം പഞ്ചായത്ത്, പിന്നെ ബ്ലോക്ക് ഏറ്റവുമൊടുവില് ജില്ലാപഞ്ചായത്ത് ഈ ക്രമത്തിലായിരുന്നു വോട്ടിങ്. മൂന്നിലെയും വോട്ട് പൂര്ത്തിയായപ്പോള് മെഷീനില്നിന്ന് ബീപ് ശബ്ദമുയര്ന്നു
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പരീക്ഷണവോട്ടിങ് പൂര്ത്തിയായി
0
Share.