പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്ശനത്തിന് ദിവസങ്ങള് മാത്രം അവശേഷിക്കേ ഒരുക്കങ്ങള് തകൃതി. പൊതുപരിപാടികളില് പങ്കെടുക്കുന്നവരുടെ എണ്ണം, ഗതാഗതം തുടങ്ങിയ കാര്യങ്ങളില് ക്രമീകരണങ്ങള് ഏര്പ്പെടുത്തിവരികയാണ്. ഔദ്യോഗിക തലത്തിലും ചര്ച്ചകള് നടക്കുന്നു.ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലും പരിസരങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്പെടുത്തുന്നത്. എന്നാല് സന്ദര്ശനം സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 34 വര്ഷത്തിനു ശേഷം ഒരു ഇന്ത്യന് പ്രധാനമന്ത്രിയുടെ സന്ദര്ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാര് കാണുന്നത്. ടിക്കറ്റ് നിരക്ക് വര്ധന, ബാഗേജ് തുടങ്ങി പ്രവാസി ഇന്ത്യക്കാരുടെ യാത്രാക്ലേശം ഉള്പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങളില് മോദിയുടെ ശ്രദ്ധ പതിയുമെന്നും കരുതുന്നു.
മോദിയെ സ്വീകരിക്കാൻ യുഎഇയിൽ
0
Share.