ഒരു വർഷം മുമ്പ് അമേരിക്കൻ സന്ദർശത്തിനിടെയാണ് ഷാറൂഖ് ഖാൻ എന്ന ബോളിവുഡിലെ കിങ് ഖാൻ നിലവിലെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയത്. അന്നു ഏറെ നേരം സംസാരിച്ചു, സ്വപ്നങ്ങൾ പങ്കുവച്ചു. 2014 ഒക്ടോബറിൽ കലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്തായിരുന്നു ചർച്ച.
സ്വന്തം നാട്ടുകാരനുമായി നടത്തിയ ചർച്ചയിൽ ഷാറൂഖ് തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു, തനിക്കും സോഫ്റ്റ്വയർ എഞ്ചിനീയറാകാനായിരുന്നു ആഗ്രഹം. അല്ലാതെ നടനാകാനല്ല. കണ്ടാല് ഒരു വിഡ്ഢിയെ പോലെ ഇരിക്കും, എന്നാല് അങ്ങനല്ല, ഞാന് ബുദ്ധിമാനാണ്. ഇലക്ട്രോണിക്സില് 98 മാര്ക്ക് ഉണ്ടായിരുന്നു- ഷാറൂഖ് പറഞ്ഞു.ഐഐടി എക്സാം വരെ എഴുതിയിട്ടുണ്ട്. അന്ന് ചിപ്സിന്റെ അല്ല ഡയോഡുകളുടെയും ട്രയോഡുകളുടെയും കാലമായിരുന്നെന്നും ഷാരൂഖ് പറഞ്ഞു. ജീവിതത്തില് എപ്പോഴെങ്കിലും കരിയര് മാറാന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന സുന്ദര് പിച്ചൈയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ്.ഹാപ്പി ന്യൂ ഇയർ ചിത്രത്തിന്റെ പ്രചരണത്തിനായാണ് ഷാറൂഖ് മുൻനിര ടെക് കമ്പനികളിലും സന്ദർശനം നടത്തിയത്. സുന്ദർ പിച്ചൈയുമായി അന്നു 30 മിനുറ്റാണ് ഖാൻ സംസാരിച്ചത്. ചർച്ചയ്ക്ക് ശേഷം ഇവിടെ നടന്ന ഫ്ലാഷ് മോബിലും പങ്കെടുത്താണ് ഖാൻ മടങ്ങിയത്.
ഗൂഗിള് ഒഫീസ് സന്ദർശത്തിനിടെ ഷാരൂഖ് ഖാന്റെ എയ്റ്റ്പാക്ക് പ്രദര്ശനവും വാർത്തയായിരുന്നു. ഗൂഗിളിനു പുറമെ ട്വിറ്റര് ആസ്ഥാനവും ഷാറൂഖ് സന്ദർശിച്ചിരുന്നു
സ്വപ്നമെന്തായിരുന്നെന്ന് ഷാരൂഖ് വെളിപ്പെടുത്തിയപ്പോൾ
0
Share.