നെയ്യാറ്റിന്കരയില് ടെറസിന് മുകളില് കഞ്ചാവ് ചെടികള് വളര്ത്തി വില്പന നടത്തി വന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ആര്യങ്കോട് സ്വദേശി രമേഷ്കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില് അടുത്തുള്ള സ്കൂളിലെ കുട്ടികളെത്തി കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വൈകീട്ട് എഴുമണിയോടെയാണ് പോലീസ് ആര്യങ്കോട് സ്വദേശിയായ രമേഷ്കുമാറിന്റെ വീട്ടിലെത്തിയത്. ഈ പ്രദേശത്തെ സ്കൂളുകളില് വ്യാപകമായി കുട്ടികള് കഞ്ചാവ് ഉപയോഗിക്കുന്നെന്ന വിവരത്തെത്തുടര്ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സ്കൂള് കുട്ടികള് നിരന്തരമായി ഈ വീട്ടിലെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് രമേഷ്കുമാറിന്റെ വീട്ടില് പോലീസ് പരിശോധന നടത്തുകയായിരുന്നു. പത്ത് ചെടികള് ടെറസിനോട് ചേര്ന്ന സണ്ഷൈഡില് മറ്റുള്ളവര് വളര്ത്തുന്നതായി ശ്രദ്ധിയില്പ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇത് കഞ്ചാവാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്. ഇത് കൂടാതെ ഇയാള് ഇവിടെനിന്ന് കഞ്ചാവ് വില്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. സ്കൂള് കുട്ടികള്ക്ക് ഇവിടെയെത്തിയാല് കഞ്ചാവ് വലിക്കാനുള്ള സൗകര്യവും ഇയാള് ഏര്പ്പാടാക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളില് നിന്ന് കുറച്ച് കഞ്ചാവും പോലീസ് കസ്റ്റ്ഡിയില് എടുത്തിട്ടുണ്ട്.ഇതിനടുത്ത് എവിടെയെങ്കിലും വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്നുണ്ടാകുമെന്ന സൂചനയാണ് പോലീസിന് ഉള്ളത്. അവിടെ നിന്നായിരിക്കാം ഇയാള!്ക്ക് കഞ്ചാവ് ചെടികള് കിട്ടിയതെന്നും പോലീസ് സംശയിക്കുന്നു. നെയ്യാറ്റിന്കരയിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരമുണ്ട്.
നെയ്യാറ്റിന്കരയില് ടെറസിന് മുകളില് കഞ്ചാവ് ചെടികള് വളര്ത്തി വില്പന നടത്തി വന്നയാളെ പോലീസ് അറസ്റ്റുചെയ്തു.
0
Share.