എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്ച്ചില് സംഘര്ഷം

0

സര്ക്കാര് കോളേജുകളിലെ സ്പോട്ട് അലോട്ട്മെന്റ് അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ചില് സംഘര്ഷം. മാര്ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാര്ജും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്ജില് അഞ്ച് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു.
വിദ്യാര്ഥികള് പൊലീസ് വലയം ഭേദിച്ച് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. പൊലീസ് നടപടിയില് പരിക്കേറ്റ വിദ്യാര്ഥികള് കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ട് എസ്.എഫ്.ഐ പ്രവര്ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെ വിട്ടയക്കാമെന്ന് പൊലീസ് ഉറപ്പു നല്കിയതായി വി.എസ് ശിവന്കുട്ടി എം.എല്.എ അറിയിച്ചതിനെ തുടര്ന്നാണ് പ്രവര്ത്തകര് സമരം അവസാനിപ്പിച്ചത്.

Share.

About Author

Comments are closed.