രൂപയുടെ മൂല്യം ഇടിഞ്ഞു;ഒരു ഡോളറിനു 65 രൂപ

0

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഒരു ഡോളറിന് 65 രൂപ. രണ്ടുവർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈന കറൻസി മൂല്യം കുറച്ചതിനെതുടർന്ന് ആഗോള വിപണിയിൽ ഡോളറിനു മൂല്യം ഉയർന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഒരാഴ്ചയായി വിനിമയമൂല്യം ഇടിയുന്ന രൂപയ്ക്ക് ഇന്നലെ ഡോളറുമായുളള വിനിമയത്തിൽ 59 പൈസ ഇടിവാണുണ്ടായത്. 2013 സെപ്റ്റംബറിനുശേഷം രൂപയ്ക്കുണ്ടാകുന്ന ഏറ്റവും താഴ്ന്ന മൂല്യമാണിത്.കഴിഞ്ഞ ദിവസം യുവാന്റെ വിനിമയ മൂല്യം 1.9% ഇടിച്ച ചൈനീസ് കേന്ദ്ര ബാങ്ക് ഇന്നലെ 1.6% വീണ്ടും കുറച്ചു. ചൈനയിൽ ഡോളറിന് 6.45 യുവാൻ ആയും രാജ്യാന്തര വിപണിയിൽ ഡോളറിന് 6.6 യുവാൻ ആയും ഇന്നലെ മൂല്യം താഴ്ന്നു. 2011നു ശേഷം യുവാന്റെ ഏറ്റവും താഴ്ന്ന നിലയാണിത്. ചൈനയുടെ കയറ്റുമതി ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കൂടുതൽ ആകർഷകമാകുമെന്നതാണ് ‘യുവാന്റെ’ മൂല്യം നാലു ശതമാനത്തോളം ഇടിഞ്ഞതിന്റെ മുഖ്യ ഫലം. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കയറ്റുമതി വ്യവസായത്തിനു തിരിച്ചടിയാകും. പല രാജ്യങ്ങളും ഇതേ ഭീഷണി നേരിടാൻ സ്വന്തം കറൻസിയുടെ മൂല്യം കുറയ്ക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്.

Share.

About Author

Comments are closed.