മേളപൂരം കഴിയുന്പോള്‍ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ പ്ലാന്‍റില്ല

0

DSC_5713

തലസ്ഥാനത്തെ പ്രൗഢഗംഭീരമായ കൊട്ടാര സമുച്ചയത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ എന്നിവയ്ക്കു പുറമേ സ്ഥലം വാടകയ്ക്കെടുത്ത് എക്സിബിഷന്‍ നടത്തുന്ന ആള്‍ക്കാരും ഉണ്ട്.  എന്നാല്‍ ടൂറിസം വകുപ്പ് ഇവരില്‍ നിന്നെല്ലാൺ സ്ഥലവാടക വാങ്ങിയാണ് തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടത്തുവാന്‍ അനുവാദം കൊടുക്കുന്നത്.  ദിനംപ്രതി ആയിരക്കണക്കിന് ആള്‍ക്കാര്‍ വരുന്ന സ്ഥലമാണ് മ്യൂസിയവും, കനകക്കുന്നും.  നിശാന്ധിയിലും സൂര്യകാന്തിയിലും കനകക്കുന്നിലും നിരവധി മേളകളും സാംസ്കാരിക പരിപാടികളും നടന്നുവരുന്നുണ്ട്. ഒരു മേള കഴിയുന്പോള്‍ കനകക്കുന്ന് മാലിന്യ കൂന്പാരമാകുകയാണ്.

DSC_5714DSC_5711

ഈ മാലിന്യകൂന്പാരം സംസ്കരിക്കാനോ ഇതിനുവേണ്ടിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ ജോലിക്കാരില്ല.  പകരം മാലിന്യവസ്തുക്കള്‍ കനക്കുന്നിന്‍റെ പരിസരത്തു തന്നെ കൂട്ടിയിട്ട് കത്തിച്ചു കളയുകാണ്.  ഈ കത്തിച്ചുകളയുന്നത് ഈ സ്ഥലത്തെ തണല്‍മരങ്ങള്ക്കു ചുറ്റുമാണ്.  ഈ തണല്‍മരങ്ങള്‍ വളരെ താമസിയാതെ തന്നെ അഗ്നിക്കിരയാകും.  ഈ പാഴ്വസ്തുക്കള്‍ കത്തിക്കുന്നതുകാരണം പരിസരമലിനീകരണവും ഉണ്ടാകുന്നത്.  വളരെ പുരാതനവും ദിനപ്രതി ആയിരക്കണക്കിന് ആള്‍ക്കാര്‍ കുടുംബസമേതം സായാഹ്ന സവാരിക്കും കാറ്റുകൊള്ളുവാനും വന്നിരിക്കുന്ന സ്ഥലത്താണ് ഈ ദുരവസ്ഥ.

DSC_5714

ടൂറിസം വകുപ്പിന്‍റെ തൊട്ടുതാഴെയാണ് ഈ ദുരവസ്ഥ നേരിടുന്നത്.  സ്ഥലവാടകയുൺ ശുചീകരണത്തിനുമായി പണം വാങ്ങുന്ന ടൂറിസം വകുപ്പ് ഇതൊന്നും കണ്ടിട്ടില്ലായെന്ന മട്ടാണ്.  ഒരു മേള കഴിയുന്പോള്‍ തന്നെ ആഘോഷക്കാര്‍ നിരവധി പാഴ് വസ്തുക്കളാണ് ഉപേക്ഷിച്ചു പോകുന്നത്.  ഇങ്ങനെ ഇതുതുടര്‍ന്നാല്‍ കനകക്കുന്ന് മാലിന്യത്തിന്‍റെ നടുവിലായി മാറും.

Share.

About Author

Comments are closed.