ഇന്ത്യയില് 41 കടുവകള് ചത്തു

0

ഇന്ത്യയില് കഴിഞ്ഞ ഏഴു മാസത്തിനിടെ 41 കടുവകള് ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി. രാജ്യത്ത്കഴിഞ്ഞ ജനുവരി മുതല് ഓഗസ്റ് വരെ 41 കടുവകള് ചത്തിട്ടുണ്ട്. കടുവകള് സ്വാഭാവിക മരണം സംഭവിച്ചും കെണിയില്പ്പെട്ടും വിഷബാധയേറ്റും വെടിയേറ്റുമാണ് ചത്തതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. 41 കടുവകള് 2014 ലും ഇതേ കാലയളവില് ചത്തിരുന്നതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി കണ്ടെത്തിയിരുന്നു.

Share.

About Author

Comments are closed.